
ചിദംബരം സംവിധാനം ചെയ്ത ' ബാലന്‍' സിനിമയെ പ്രശംസിച്ച് നടന്‍ സൂര്യ. മലയാളത്തില്‍ നിന്നുളള പുതിയൊരു രത്‌നമാണ് ചിത്രമെന്നാണ് സൂര്യ കുറിച്ചത്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരവും 'ആവേശം' ഡയറക്ടര്‍ ജിത്തു മാധവനും ഒന്നിച്ചപ്പോള്‍ പിറന്നത് മലയാള സിനിമയിലെ മറ്റൊരു അമൂല്യ രത്‌നമാണെന്ന് സൂര്യ കുറിച്ചു.
ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം, തിരക്കഥാകൃത്ത ജിത്തു മാധവന്‍, അഭിനേതാക്കള്‍, തുടങ്ങി ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും സൂര്യ അഭിനന്ദിച്ചു. പുതുമുഖ താരങ്ങളെ ഇത്രത്തോളം വിശ്വസിച്ച് ഇത്തരമൊരു ചിത്രം ഒരുക്കിയ സംവിധായകനോട് വലിയ ബഹുമാനമുണ്ടെന്നും, ചിത്രത്തിലെ കുട്ടികളുടെ പ്രകടനം കണ്ടപ്പോള്‍ സ്വന്തം അഭിനയ വൈദഗ്ധ്യം ഒന്നുകൂടി മിനുക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയതായും സൂര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മുന്‍പ് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതികയും ' ബാലനെ' പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
' മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ' ബാലന്‍ ദി ബോയ്' . ഫര്‍സാന, ആദിശേഷ്, ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജിത്തു മാധവന്‍ തിരക്കഥ രചിച്ച ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.






