
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ ഭിന്നശേഷിയായികണക്കാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 2017ല്‍ ഗര്‍ഭപാത്രത്തിന്റെ ജന്മനായുള് ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് മുന്‍ ഉത്തരവെന്നാണ് കണ്ടെത്തല്‍. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന എല്ലാ നടപടികളും അസാധുവാക്കി.
ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നായിരുന്നു നേരത്തെ ഉത്തരവ്. ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മലപ്പുറം സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്കുവേണ്ടി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഇതോടെ തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യ യാത്ര തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
അതേസമയം ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെ അംഗപരിമിതരുടെ ഗണത്തില്‍പ്പെടുത്താമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 2017 നവംബര്‍ 18ന് ഇത്തരത്തിലുള്ള സ്ത്രീകളെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. 2017 ഏപ്രില്‍ 19ന് നിലവില്‍വന്ന കേന്ദ്ര ഭിന്നശേഷിനിയമത്തില്‍ 22 അംഗപരിമിതികള്‍ പറയുന്നുണ്ട്. ഇതില്‍ ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെക്കുറിച്ച് പറയുന്നില്ല. നിര്‍ദിഷ്ട പട്ടികയില്‍ പുതിയതായി ഒരു വൈകല്യം ഉള്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിനാകില്ല.






