
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ അറുപതിയെട്ടാം ജന്മദിനമാണിന്ന്. പ്രിയസുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ സുരേഷ് ഗോപി’ എന്നാണ് നടന്റെ ചിത്രം പങ്കിട്ടുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. നിരവധിപ്പേരാണ് പ്രിയതാരത്തിന് ആശംസകളറിയിച്ചെത്തുന്നത്.
1958 ജൂൺ 26-നാണ് സുരേഷ് ഗോപിയുടെ ജനനം. 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ടി.പി. ബാലഗോപാലൻ എം.എ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും, പിന്നീട് മലയാള സിനിമയിലെ കരുത്തുറ്റ നായകനായും പോലീസ് കമ്മീഷണർ വേഷങ്ങളിലൂടെ ആക്ഷൻ ഹീറോയായും അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി. 2016-ൽ ബി.ജെ.പിയിൽ അംഗത്വമെടുത്തുകൊണ്ടാണ് സുരേഷ് ഗോപി തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.






