
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് വലിയ അഴിമതിയാണെന്നും, സംഭാവന നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കൾ ഇതിന് മറുപടി പറയേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
വളരെ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെ നിരവധി വിശ്വാസികൾ ക്ഷേത്രത്തിനായി സംഭാവന നൽകിയിട്ടുണ്ടെന്നും, ആ പണം സംബന്ധിച്ച ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സംഭാവന ശേഖരിച്ചവർക്ക് അതിന്റെ ഉത്തരവാദിത്തവും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിലെ ഈ സംഭവം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്നും, വിശ്വാസികളുടെ പവിത്രമായ വികാരത്തെയാണ് ഇത് ബാധിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ശ്രീരാമനോടുള്ള ഭക്തിയോടെയാണ് ആളുകൾ സംഭാവന നൽകിയതെങ്കിലും, ഇപ്പോൾ ആയിരക്കണക്കിന് വിശ്വാസികളുടെ വിശ്വാസം തകർന്നിരിക്കുകയാണെന്നും അവർ വിമർശിച്ചു.






