More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വ്യാജ ഇ-ചലാൻ സന്ദേശങ്ങളിൽ ജാഗ്രത; ഔദ്യോഗിക സൈറ്റിൽ മാത്രം പരിശോധിച്ച് പിഴ അടയ്ക്കുക: കേരള എംവിഡി

Authored by Web Desk | Last updated: 28 Jun 2026, 2:19 PM | 1 min read

Print
വ്യാജ ഇ-ചലാൻ സന്ദേശങ്ങളിൽ ജാഗ്രത; ഔദ്യോഗിക സൈറ്റിൽ മാത്രം പരിശോധിച്ച് പിഴ അടയ്ക്കുക: കേരള എംവിഡി
ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും കാണിച്ച് വാട്‌സ്ആപ്പിലൂടെയും എസ്‌എം‌എസ് വഴിയും വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിൽ തട്ടിപ്പുകാർ ലിങ്കുകൾ അയയ്ക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും എംവിഡി അറിയിച്ചു.


അതേസമയം, "ഇ-ചലാൻ ആരും സ്വയം അടക്കരുത്" എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശവും വ്യാജമാണെന്ന് എംവിഡി വ്യക്തമാക്കി. ജനങ്ങൾക്ക് ഇടനിലക്കാരില്ലാതെ സർക്കാർ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കാനാണ് ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും വകുപ്പ് വിശദീകരിച്ചു.


വാഹനത്തിന് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട ചലാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ NextGen mParivahan മൊബൈൽ ആപ്പിലോ പരിശോധിക്കാം. ചലാൻ ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ അതേ ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ തന്നെ ഓൺലൈനായി പിഴ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്നും എംവിഡി അറിയിച്ചു.


വാട്‌സ്ആപ്പിലോ എസ്‌എം‌എസ് വഴിയോ ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ ഉപയോഗിക്കാതെ, ഔദ്യോഗിക സൈറ്റിൽ വാഹന നമ്പർ നൽകി വിവരങ്ങൾ പരിശോധിക്കണമെന്ന് വകുപ്പ് നിർദേശിച്ചു. സ്വയം പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളവർ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താമെന്നും അറിയിച്ചു.


ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അതിന്റെ പേരിൽ സർക്കാർ ഓൺലൈൻ സേവനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

Tags

  • mvd

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പ്രധാനമന്ത്രിക്ക് സെഷൽസിന്റെ പരമോന്നത ബഹുമതി; ഹരിത വികസന അജണ്ടയ്ക്കുള്ള അംഗീകാരം

പ്രധാനമന്ത്രിക്ക് സെഷൽസിന്റെ പരമോന്നത ബഹുമതി; ഹരിത വികസന അജണ്ടയ്ക്കുള്ള അംഗീകാരം

photo ; facebook

"ക്ഷേത്ര സന്ദർശനം കൊള്ളയ്ക്ക് മേൽനോട്ടം വഹിക്കാനായിരുന്നോ?";രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗിക്കെതിരെ അഖിലേഷ്

പാൽ തൊണ്ടയിൽ കുടുങ്ങിയോ? 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് രണ്ട് ദിവസം മുൻപ്

പാൽ തൊണ്ടയിൽ കുടുങ്ങിയോ? 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പിതാവ് മരിച്ചത് രണ്ട് ദിവസം മുൻപ്

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; സ്‌പെഷ്യൽ ട്രെയിൻ സർവീസുമായി റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; സ്‌പെഷ്യൽ ട്രെയിൻ സർവീസുമായി റെയിൽവേ

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ