
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകനാണ് രാഹുല്‍ ദാസ് എന്ന കിച്ചു. കൊല്ലം സുധിയുടെ ആദ്യത്തെ വിവാഹത്തിലുളള മകനാണ് കിച്ചു. പിന്നീടാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്.
കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. എന്നാല്‍ രോഗമാണെന്ന് അറിഞ്ഞിട്ടും തന്നെ കാണാന്‍ കിച്ചു വന്നില്ലെന്ന് രേണു കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരു 11 വയസ് വരെ നോക്കിയ ഒരു കുട്ടിയുണ്ട്. അവന് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല, കയറിയിട്ടില്ല. എന്റെ ഈ ചാനലില്‍ കൂടെ ഞാന്‍ ഇത് പറഞ്ഞാല്‍ ഇത് വലിയ വിവാദമാകും എന്ന് എനിക്കറിയാം. പക്ഷേ വിവാദമാക്കാന്‍ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല, ക്ഷമിക്കുക, ആരും അത് വിവാദമാക്കരുത് എന്നാണ് രേണു വീഡിയോയില്‍ പറഞ്ഞത്. അത് കഴിഞ്ഞു '' വിഷമമുള്ളവരുടെ വിഷമം അങ്ങ് തീരട്ടെ..ഞാന്‍ പോകാന്‍ തീരുമാനിച്ചു' എന്ന് പറഞ്ഞ് കിച്ചുവും വീഡിയോ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അനിയന് റിഥപ്പനും ആയുളള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് കിച്ചു. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ' എന്തായാലും കിച്ചു വീട്ടില്‍ പോയല്ലോ', 'റിഥപ്പനെ ഇടക്ക് ഇടക്ക് പോയി കാണണേ' എന്നൊക്കെയാണ് കമന്റുകള്‍.






