
ദുബൈ: രാജ്യത്ത് വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദേശവുമായി ദുബൈ പൊലീസ്. ദീർഘദൂര യാത്രയ്ക്ക് മുമ്പ് വാഹനത്തിന്റെ ടയറുകളുടെ അവസ്ഥ, ബ്രേക്കുകൾ, ലൈറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും വിശദമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അമിതമായ ചൂട് മൂലം വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ ദൃശ്യങ്ങളും ദുബൈ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.





