
കുവൈത്ത്സിറ്റി: അബ്ബാസിയായില് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വച്ച് നടന്ന കത്തിക്കുത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് തിരുവാരൂര്‍ മന്നാര്‍കുടി സ്വദേശി ശങ്കരന്(40)ആണന്ന് തിരിച്ചറിഞ്ഞു. സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ശങ്കരന്റെ കൊലപാതകത്തില്‍ കലാശിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പ്രതികളെ ഉടന്‍ തന്നെ അന്വേഷണ സംഘം പിടികൂടി.കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.ഇവര്‍ക്കെതിരെ കരുതികൂട്ടിയുള്ള കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഇവരുടെ താമസസ്ഥലത്ത് സംഘര്‍ഷം നടക്കുന്ന വിവരം ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സേന എത്തി നടത്തിയ പരിശോധനയിലാണ് ശങ്കരന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭാര്യ-മഹേശ്വരി.ഏട്ടും രണ്ടും വയസുള്ള കുട്ടികളുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.






