കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ കുവൈത്തില്‍
Authored by Web Desk | Last updated: 08 Jul 2026, 2:21 AM | 1 min read
കുവൈത്ത്സിറ്റി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കാനും, പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയ്ശങ്കര്‍ ചെവ്വാഴ്ച കുവൈത്തിലെത്തി.
വിമാനത്താവളത്തില്‍ ജയ്ശങ്കറിനെ കുവൈത്ത് വിദേശകാര്യ മന്ത്രി ഹമദ് സുലൈമാന്‍ അല്‍ മാഷാന്‍ സ്വീകരിച്ചു.
രണ്ട് ദിവസങ്ങളിലായി കുവൈത്തിലുള്ള മന്ത്രി വിവിധ ഉന്നത-തല യോഗത്തില്‍
സംബന്ധിക്കും.നിക്ഷേപം, വ്യാപാരം, ഊര്‍ജം, സുരക്ഷ, സാംസ്‌കാരിക സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.കഴിഞ്ഞ 5-നാണ് മന്ത്രിയുടെ പര്യടനം തുടങ്ങിയത്.ഖത്തറിലായിരുന്നു ആദ്യ സന്ദര്‍ശനം.തുടര്‍ന്ന് ബഹ്റൈനും സന്ദര്‍ശിച്ചിരുന്നു.കുവൈത്തിന് പിന്നാലെ ഒമാനിലും മന്ത്രിയുടെ സന്ദര്‍ശനം ഉണ്ടാകും.