
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കുമ്പോൾ അനേകം മനുഷ്യർ പട്ടിണിയേറ്റ് മരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആഗോള നേതൃത്വത്തെ പോപ്പ് ലിയോ രൂക്ഷമായി വിമർശിച്ചു.
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ ആയുധങ്ങൾക്കും യുദ്ധങ്ങൾക്കും മുൻഗണന നൽകുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും മനുഷ്യജീവിതത്തിന്റെ സംരക്ഷണത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും പോപ്പ് ലിയോ ഓർമ്മിപ്പിച്ചു.






