
ലണ്ടൻ: ലോർഡ്‌സിൽ നടന്ന വനിതാ ട്വന്റി20 ലോകകപ്പിലെ നിർണായക ഗ്രൂപ്പ്-1 മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തോൽവി. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടൂർണമെന്റ് യാത്ര അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റിന് 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഓസീസ് വനിതകള്‍ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഗ്രൂപ്പ് 1 ല്‍നിന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് 2 ല്‍ ഇംഗ്ലണ്ട് വനിതകളും വെസ്‌റ്റിന്‍ഡീസും ഒന്നും രണ്ടും സ്‌ഥാനക്കാരായി ഫിനിഷ് ചെയ്‌തു. ലോഡ്‌സില്‍ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 27 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 56 റണ്ണെടുത്ത കൗറാണ് ഇന്ത്യയെ 170 ലെത്തിച്ചത്. ഓപ്പണര്‍ സ്‌മൃതി മന്ദാന (37 പന്തില്‍ 38), ഷഫാലി വര്‍മ (26 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 34), ജെമീമ റോഡ്രിഗസ് (28 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 34) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓസീസിനായി എലിസ പെറി (38 പന്തില്‍ 56), ആഷ്‌ലീഗ് ഗാഡ്‌നര്‍ (29 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവര്‍ വിജയ ശില്‍പ്പികളായി. ഇന്ത്യക്കായി ശ്രീചരണി രണ്ട് വിക്കറ്റും രേണുക സിങ്, ദീപ്‌തി ശര്‍മ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.






