
കഴിഞ്ഞ ദിവസമായിരുന്നു നടി ഖുശ്ബുവിന്റെയും സംവിധായകന് സുന്ദര്‍ സിയുടെയും മകള്‍ അവന്തികയുടെ വിവാഹം. ഗോവയില്‍ വെച്ചു നടന്ന ചടങ്ങില്‍ തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിരതാരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ചിരഞ്ജീവി, അനില്‍ കപൂര്‍, തമന്ന ,തൃഷ തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ വിവാഹച്ചടങ്ങില്‍ നിന്നുളള ഒരു ദൃശ്യമാണ് വൈറലാകുന്നത്. താലി കെട്ടുന്നതിന് മുന്‍പ് താലിയും പിടിച്ച് വിതുമ്പിക്കരയുന്ന വരന് ശ്രാവണിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പൊതുവെ വിവാഹം കഴിക്കുമമ്പാള് വധു ഇമോഷണലായി കരയുന്ന രംഗങ്ങള്‍ കാണാറുണ്ട്. അവന്തിക ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാനായി തയാറായി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ശ്രാവണ്‍ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭര്‍ത്താവിന്റെ പേര്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവണ്‍. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്.






