സൂപ്പര്‍ഹിറ്റ് ചിത്രം ടാക്സിവാലയ്ക്ക് ശേഷം നടന് വിജയ് ദേവരകൊണ്ടയും സംവിധായകന് രാഹുല്‍ സങ്ക്രിത്യനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് രണബാലി. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് രാഹുലിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് വിജയ് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
തങ്ങൾ ഒന്നിച്ച് സിനിമായാത്ര തുടങ്ങിയിട്ട് 9 വർഷങ്ങൾ കഴിഞ്ഞിട്ടും കഥകളോടുള്ള രാഹുലിന്റെ അഭിനിവേശത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വിജയ് പറയുന്നു.
‘പ്രിയപ്പെട്ട രാഹുവിന് ജന്മദിനാശംസകൾ... ടാക്സിവാലയ്ക്ക് ഒമ്പത് വർഷങ്ങൾക്ക് ശേഷം, നമ്മൾ വളർന്നെങ്കിലും, അർത്ഥവത്തായ കഥകൾ എഴുതാനുള്ള നിന്റെ അടങ്ങാത്ത അഭിനിവേശത്തിലും അവ സ്ക്രീനിൽ ജീവനോടെ കൊണ്ടുവരാനുള്ള നിന്റെ ശാന്തമായ ഭ്രമത്തിലും ഒന്നും മാറിയിട്ടില്ല. കേവലം 2 സിനിമകൾക്കുള്ളിൽ തന്നെ നമ്മൾ നിരവധി പ്രതിസന്ധികൾ നേരിട്ടു, നമ്മുടെ ആദ്യ ചിത്രം വലിയ വിജയമാക്കാൻ നമുക്ക് കഴിഞ്ഞു. ഈ പുതിയ പോരാട്ടത്തിലും ഞാൻ നിന്റെ തൊട്ടരികിലുണ്ടാകും,’ വിജയ് ദേവരകൊണ്ട കുറിച്ചു.

വിജയ് ദേവരകൊണ്ടും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും രണബാലിക്കുണ്ട്. മുൻപ് സൂപ്പർ ഹിറ്റുകളായ ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും വിവാഹശേഷമുള്ള ആദ്യ ഓൺ സ്ക്രീൻ ചിത്രമായിരിക്കും ഇത്. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. വൻ ബജറ്റിലൊരുങ്ങുന്ന ഈ സിനിമയുടെ വേൾഡ് വൈഡ് റിലീസ് സെപ്റ്റംബർ 11-നാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments