
പരാശക്തി നിര്‍മാതാവിനെതിരെ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര ഹൈക്കോടതിയില്‍. പ്രതിഫലമായി 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിര്‍മാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു.
ശിവകാര്ത്തികേയന്, രവി മോഹന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പരാശക്തി ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുളള നിര്‍മാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒന്‍പതിന് പുറത്തിറക്കാന്‍ പദ്ധതിയിട്ട് വിജയ് യുടെ ജനനായകനുായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുളള റെഡ് ജയന്റ് മൂവീസായിരുന്നു ചിത്രത്തിന്റെ വിതരണം. രാഷട്രീയത്തിലിറങ്ങിയ വിജയ് യുടെ അവസാന ചിത്രമെന്നായിരുന്നു ജനനായകന് വിശേഷിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സെന്‍സര്‍ നടപടികളില്‍ കുരുങ്ങി ജനനായകന് റിലീസ് വൈകി. ഡോണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്കരനാണ് പരാശക്തി നിര്‍മിച്ചത്.






