
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കൃഷ്ണ പ്രഭ. ഇപ്പോള്‍ കൃഷ്ണ പ്രഭയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ' ചുരാകെ ദില്‍ മേരാ' എന്ന ഐക്കോണിക്ക് ബോളിവുഡ് ഗാനത്തിനൊപ്പമാണ് കൃഷ്ണ പ്രഭ ചുവടുവെക്കുന്നത്.
നീല ഷിഫോണ്‍ സാരിയുടുത്ത് സ്നീക്കേഴ്സുമണിഞ്ഞാണ് കൃഷ്ണപ്രഭ നൃത്തം ചെയ്യുന്നത്. നിരവധി ആരാധകര്‍ താരത്തിന്റെ വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തി. ഡാന്‍സ് കൊളളം എന്ന് ആരാധകര്‍ കുറിച്ചു.
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് കൃഷ്ണ പ്രഭ. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തി അടുത്തിടെ പുറത്തിറങ്ങിയ ' ദൃശം 3' എന്ന ചിത്രത്തില്‍ കൃഷ്ണപ്രഭ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.






