
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരി സംബന്ധിച്ച കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശന്. അദാനിഗ്രൂപ്പിന്റെ ഓഹരി വില്ക്കാന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന് വി.ഡി. സതീശന് നിയമസഭയില്‍ വ്യക്തമാക്കി.
എംഎസ് സികമ്പനിയുടെ ഉപവിഭാഗമായ, ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് അദാനിഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി വാങ്ങുന്നതായി കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്ന് വി.ഡി. സതീശന് പറഞ്ഞു.
ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ് സി വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരിയാണ് വാങ്ങിയത്. 27, 000 കോടി രൂപയുടെ പദ്ധതിയില്‍ എംഎസ് സിയുടെ നിക്ഷേപം പതിമൂവായിരം കോടിയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ എംഎസ് സി യുടെ ഉപ കമ്പനിയായ ടില്‍ നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 13000 കോടി രൂപയോളം വരും.
ബിഒടി കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോര്‍ട്സിന് 49% ഓഹരി വില്ക്കാന് അനുവാദമുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ല്‍ പൂര്‍ത്തിയാകണമെന്നും ഇതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.






