
കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പാത നവീകരണ, അറ്റകുറ്റപ്പണികളുടെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും സമയക്രമത്തിൽ മാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
കണ്ണൂരിലേക്കുള്ള ജനശതാബ്ദി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ചില ദിവസങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്താതെ ഇടക്കുള്ള സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കും. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സർവീസ് വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.
ട്രെയിനുകളുടെ ഭാഗിക റദ്ദാക്കൽ വിവരങ്ങൾ (Partial Cancellations)
ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (Train No. 16307):
ഈ സർവീസ് മാഹിയിൽ യാത്ര അവസാനിപ്പിക്കും (Short-terminated). ജൂലൈ 8, 11, 15, 18, 22 തീയതികളിൽ മാഹിക്കും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082):
ഈ ട്രെയിൻ തലശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ ഈ സർവീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിൻ സർവീസുകളുടെ സമയനിയന്ത്രണം (Regulation of Trains)
പാതയിലെ അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും:
മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638):
ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളിൽ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും
തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് (Train No. 16312):
ജൂലൈ 11, 18 തീയതികളിൽ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.






