
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിന്റെ വാഹനവിൽപ്പനയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. 2018 മോഡൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഹൈ-എൻഡ് പതിപ്പ് വെറും ഏഴ് ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചതെന്നാണ് പരാതി.
നിലവിലെ വിപണി വില 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനമാണ് കുറഞ്ഞ വിലയ്ക്ക് വിറ്റതെന്നാണ് ആരോപണം. വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും ഈ ഇടപാടിൽ നഷ്ടമുണ്ടായതായി സൂചിപ്പിക്കുന്നതായി റിപ്പോർട്ടറിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.






