
കുവൈത്ത് സിറ്റി: കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കുവൈത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ ജർമൻ ക്ലിനിക്കിന് സമീപമാണ് 27 വയസ്സുള്ള അനന്തുകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് കുവൈത്തിലെത്തിയ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.






