
ശരീരഭാരം കുറച്ച് മേക്കോവറിനു ശേഷം ആദ്യമായി ഡാന്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടിയും നര്‍ത്തകിയും ഇന്‍ഫ്ളുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. ‘ഒരു പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘മി ചിക്കോ’ എന്ന ആല്‍ബത്തിനാണ് സൗഭാഗ്യ ചുവടുവെക്കുന്നത്.
ഒരിടയ്ക്ക് ശരീരഭാരം കൂടിയതിനാല്‍ ഗംഭീര ബോഡി ട്രാന്സ്ഫര്മേഷന് സൗഭാഗ്യ നടത്തിയിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് സൗഭാഗ്യ ഡാന്‍സ് വീഡിയോ പങ്കുവെക്കുന്നത്. സൗഭാഗ്യ ശരീരഭാരം കുറച്ച് പഴയ ഫിറ്റ്നസിലേക്ക് വന്നതിനെക്കുറിച്ചാണ് കമന്റുകളധികവും. പഴയ വീഡിയോ ആണെന്നാണ് കരുതിയത് എന്നാണ് പലരും കമന്റ് ചെയ്തത്. സൗഭാഗ്യയുടെ മാറ്റം കാണുമ്പോള്‍ സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്. വീഡിയോയ്ക്ക് താഴെ കല്യാണി പണിക്കര്‍ ഉള്‍പ്പെടെ നിരവധിപേര്‍ കമന്റുചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. നടന് അര്ജുന് സോമശേഖരനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളാണുളളത്. അമ്മ താര കല്യാണിനൊപ്പമുളള വീഡിയോകളും മകള്‍ സുദര്ശനയ്ക്കൊപ്പമുളള സൗഭാഗ്യയുടെ വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരാണുളളത്.






