
ദോഹ: അന്താരാഷ്ട്ര യോഗാദിനം വന്‍ വിജയമാക്കാന്‍ സഹകരിച്ച ഖത്തറിലെ മുഴുവൻ ഇന്ത്യന്‍ സമൂഹത്തിനും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ (ISC) ആഭിമുഖ്യത്തില്‍ ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിച്ച യോഗാദിന വിജയാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് ദോഹ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന യോഗാദിനാഘോഷ പരിപാടികളുടെ വന്‍ വിജയത്തെ തുടര്‍ന്നായിരുന്നു ഈ ഒത്തുചേരല്‍. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
യോഗാദിനാഘോഷം വന്‍ വിജയമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകരെയും വളണ്ടിയര്‍മാരെയും ചടങ്ങിൽ വെച്ച് അംബാസഡര്‍ ഉപഹാരങ്ങൾ നൽകി ആദരിച്ചു.ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍, എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ, സെക്കൻഡ് സെക്രട്ടറി ബിന്ദു എന്‍. നായര്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി വൈസ് പ്രസിഡന്റ് സാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദു സത്താര്‍, സംഘാടക സമിതി ചെയര്മാന് പി.എന്‍. ബാബുരാജന്, ജനറല്‍ കണ്‍വീനര്‍ നിഹാദ് അലി, ഐ.എസ്.സി അഡ്വൈസറി മെമ്പര്‍ സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതേന്ദു പാല്, ട്രഷറര്‍ ദീപക് ചുക്കാല, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീം, ചന്ദ്രശേഖര്‍ അങ്ങാടി, സോം രാജ് കെടരഷെട്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, അഫിലിയേറ്റഡ് സംഘടനാ പ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, സ്പോണ്‍സര്‍മാര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവർ വിജയാഘോഷത്തില്‍ പങ്കെടുത്തു. ഐ.എസ്.സി ജോയിന്റ് സെക്രട്ടറി കവിതാ മഹേന്ദ്രന് സ്വാഗതവും യോഗ പ്രോഗ്രാം ഇന്‍ ചാര്‍ജ് നിവേദിത മെഹ്ത നന്ദിയും പറഞ്ഞു.
ഷഫീക്ക് അറയ്ക്കൽ






