
ദോഹ: ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറത്തിന്റെ (QIAF) ആഭിമുഖ്യത്തിൽ പ്രശസ്ത സുഡാനി നോവലിസ്റ്റും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനുമായ ഡോ. അമീർ താജ് അൽസിറുമായി (Dr. Amir Tag Elsir) സംവദിക്കുന്ന സാഹിത്യ സദസ്സ് ഇന്ന് (ജൂലൈ 3വെള്ളി) നടക്കും. ഇന്ത്യൻ കൾച്ചറൽ സെന്ററിലെ (ICC) മുംബൈ ഹാളിൽ വൈകുന്നേരം 6:30 നാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.'അൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദ പേജസ്, ബിയോണ്ട് ദ വേർഡ്സ്' (An Eve with the Legend: Beyond the Pages, Beyond the Words) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ സദസ്സിൽ, ഡോ. അമീർ താജ് അൽസിർ തന്റെ സുദീർഘവും സമ്പന്നവുമായ സാഹിത്യ യാത്രയിലെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വായനക്കാരുമായി പങ്കുവെക്കും.അറബിക് സാഹിത്യ ലോകത്തെ പ്രഗത്ഭനായ ഈ എഴുത്തുകാരനുമായി സംവദിക്കാനും അദ്ദേഹത്തിന്റെ രചനാലോകത്തെ അടുത്തറിയാനും ലഭിക്കുന്ന ഈ സുവർണ്ണാവസരത്തിലേക്ക് ഖത്തറിലെ മുഴുവൻ സാഹിത്യ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ






