
ദോഹ: ഖത്തറിലെ മുൻനിര ഹോം അപ്ലയൻസസ് വിതരണക്കാരായ മന്നായ് ഹോം ആഗോള ഇലക്ട്രോണിക്സ് ഭീമനായ ടിസിഎല്ലുമായി (TCL) ചേർന്ന് ഏറ്റവും പുതിയ 2026 TCL SQD-Mini LED ടിവി ശ്രേണി ഖത്തർ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. വ്യവസായ രംഗത്തെ ഏറ്റവും മികച്ച ഡിസ്പ്ലേ സാങ്കേതികവിദ്യകളോടെ എത്തുന്ന ഈ പുതിയ ശ്രേണിയിൽ പ്രീമിയം മോഡലുകളായ C7L, C8L എന്നിവയ്ക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയുടെ അവസാന വാക്കായ ഫ്ലാഗ്ഷിപ്പ് മോഡൽ X11L-ഉം ഉൾപ്പെടുന്നു.
മന്നായ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഖാലിദ് മന്നായ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സന്തോഷ് കൃഷ്ണമൂർത്തി, എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ സീനിയർ ജനറൽ മാനേജർ ഇമാദ് സായിദ് എന്നിവരുടെ നേതൃത്വത്തിൽ ദോഹയിൽ നടന്ന വിപുലമായ ചടങ്ങിലാണ് പുതിയ മോഡലുകൾ അനാവരണം ചെയ്തത്. ടിസിഎൽ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ വിക് ഷെൻ, സാങ്കേതിക വിദഗ്ധർ, ബിസിനസ് പങ്കാളികൾ, മാധ്യമപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച ബ്രൈറ്റ്നസ്, സിനിമാറ്റിക് കളർ പ്രിസിഷൻ, അഡ്വാൻസ്ഡ് ഹാലോ കൺട്രോൾ എന്നിവയാണ് പുതിയ മോഡലുകളുടെ പ്രധാന സവിശേഷതകൾ. ഇതിനുപുറമെ, ലോകപ്രശസ്ത ബ്രാൻഡായ ബാംഗ് ആൻഡ് ഒലൂഫ്സെൻ (Bang & Olufsen) ഒരുക്കുന്ന ഇമ്മേഴ്സീവ് ഓഡിയോ സിസ്റ്റം കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഹോം തിയേറ്റർ അനുഭവമാണ് ഈ ടിവികൾ വാഗ്ദാനം ചെയ്യുന്നത്.ലോകത്തിലെ ഒന്നാം നമ്പർ മിനി എൽഇഡി (Mini LED), അൾട്രാ ലാർജ് സ്ക്രീൻ ടിവി ബ്രാൻഡ് എന്ന നിലയിലുള്ള ടിസിഎല്ലിന്റെ ആഗോള സ്ഥാനം ഈ ലോഞ്ചിലൂടെ കൂടുതൽ ശക്തമാവുകയാണെന്ന് ടിസിഎൽ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ വിക് ഷെൻ വ്യക്തമാക്കി.
ഖത്തറിലെ ഉപഭോക്താക്കൾക്ക് എല്ലാ സെഗ്മെന്റിലും ഏറ്റവും മികച്ച തിളക്കവും കൃത്യതയാർന്ന കളർ പെർഫോമൻസും നൽകാൻ പുതിയ ശ്രേണിക്ക് സാധിക്കും. മന്നായ് ഹോമുമായുള്ള ശക്തമായ പങ്കാളിത്തം വഴി ഉൽപ്പന്നങ്ങളുടെ വിപുലമായ ലഭ്യതയും മികച്ച വിൽപ്പനാനന്തര സേവനവും ഞങ്ങൾക്ക് ഉറപ്പാക്കാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഖത്തറിലെ പ്രീമിയം ഉപഭോക്താക്കളുടെ ഉയർന്ന നിലവാരത്തിലുള്ള ആവശ്യങ്ങളും പ്രതീക്ഷകളും കണക്കിലെടുത്താണ് 2026 ശ്രേണി വിപണിയിൽ എത്തിച്ചിരിക്കുന്നതെന്ന് മന്നായ് ഹോം ജനറൽ മാനേജർ സാത്തിക് ബച്ച ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഖത്തറിൽ വലിയ സ്ക്രീനുള്ള പ്രീമിയം ടെലിവിഷനുകൾക്ക് ഡിമാൻഡ് അതിവേഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.
മികച്ച രീതിയിൽ കായിക മത്സരങ്ങൾ ആസ്വദിക്കുന്നതിനും, ഹൈ-പെർഫോമൻസ് ഗെയിമിംഗിനും, സ്മാർട്ട് ഹോം സജ്ജീകരണങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് അഡ്വാൻസ്ഡ് SQD Mini LED സാങ്കേതികവിദ്യയോടെ ടിസിഎൽ ഈ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മന്നായ് ഹോമിന്റെ വിപുലമായ റീട്ടെയ്ൽ ശൃംഖലയും കസ്റ്റമർ സർവീസും ഇരു കമ്പനികൾക്കും ഖത്തറിലെ പ്രീമിയം കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിൽ കൂടുതൽ കരുത്ത് പകരും.പുതിയ ടിസിഎൽ മോഡലുകളായ C7L, C8L, ഫ്ലാഗ്ഷിപ്പ് മോഡലായ X11L എന്നിവ ഇപ്പോൾ സി-റിംഗ് റോഡ്, അൽ വക്ര ഇസ്ദാൻ മാൾ എന്നിവിടങ്ങളിലെ മന്നായ് ഹോം ഫ്ലാഗ്ഷിപ്പ് ഷോറൂമുകളിൽ ലഭ്യമാണ്. കൂടാതെ ഖത്തറിലുടനീളമുള്ള പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ എന്നിവ വഴിയും മന്നായ് ഹോമിന്റെ ഔദ്യോഗിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം മുഖേന ഓൺലൈനായും ഉപഭോക്താക്കൾക്ക്പുതിയ പ്രീമിയം ടിവികൾ സ്വന്തമാക്കാവുന്നതാണ്.
ആഗോളതലത്തിൽ ടിവി വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ടിസിഎല്ലിന്റെ ഏറ്റവും മികച്ച ഉൽപ്പന്നം ഖത്തറിലെത്തിക്കുന്നതിലൂടെ പ്രീമിയം ഇലക്ട്രോണിക്സ് രംഗത്ത് മന്നായ് ഹോംസിനുള്ള ആധിപത്യം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.മികച്ച ആഫ്റ്റർ-സെയിൽസ് സർവീസും വാറന്റിയും നൽകുന്ന മന്നായ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് ഉയർന്ന തുക മുടക്കി പ്രീമിയം ടിവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
ഷഫീക്ക് അറയ്ക്കൽ






