
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപ കുറഞ്ഞ് 13,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വരാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ പണനയ തീരുമാനങ്ങളും ആഗോള എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ അവസ്ഥ വ്യക്തമാക്കുന്ന തൊഴിൽ ഡാറ്റ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രതീക്ഷയ്ക്കൊത്തതല്ലാത്ത ഈ കണക്കുകൾ സാമ്പത്തിക അനിശ്ചിതത്വം സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറയുമെന്ന വിലയിരുത്തലും ശക്തമാണ്. ഇതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വർധനവുണ്ടായത്.
കഴിഞ്ഞ മാസം തുടക്കത്തിൽ ഒരു പവൻ സ്വർണവില 1,14,560 രൂപയായിരുന്നു. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായ റെക്കോർഡ് നിരക്ക്. ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.






