
കുവൈത്ത്സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റി ഫാക്കള്‍ട്ടി ഓഫ് മെഡിസിന് ലൈബ്രറി ഉദ്യോഗസ്ഥയായിരുന്ന റേച്ചല്‍ ലോറന്‍ഷ്യ ജെയിംസ് (സുശീല -71)നിര്യാതയായി. കാന്‍സര്‍ ബാധിതയായി നാട്ടില്‍ കഴിഞ്ഞ 5-വര്‍ഷമായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്.
കുവൈത്തില്‍ ബിസിനസ് നടത്തുന്ന മാരാമണ്‍ ചക്കിട്ടത്തറയില് ഹൗസില്‍ ജെയിംസ് വര്‍ഗീസിന്റെ ഭാര്യയാണ്.
പരേതരായ സി.ടി. ഈപ്പന്റെയും മേരി ഈപ്പന്റെയും മകളാണ്.
മക്കള്‍-സുനോജ് വര്‍ഗീസ് ജെയിംസ്,സൂരജ് ഈപ്പന് ജെയിംസ്,സുജിത് ജേക്കബ് ജെയിംസ്
മരുമക്കള്‍- സ്മിത വര്‍ഗീസ്, അനു മാത്യു,അഞ്ജു ലിസ സക്കറിയ.
തിങ്കളാഴ്ച (06-ന്) രാവിലെ 8:00 മണിക്ക് മാരാമണ്‍ എസ്.ബി.ഐ ബാങ്കിന് സമീപമുള്ള ചക്കിട്ടത്തറയില് ഹൗസില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും,തുടര്‍ന്ന്
ഉച്ചയ്ക്ക് 2:00 മണിക്ക് സംസ്കാര ശുശ്രൂഷ മാരാമണ്‍ Little Flower Catholic പള്ളിസെമിത്തേരിയില്‍ നടത്തും.






