
ഇടയാറന്മുള: കളരിക്കോടു കണിയാംപറമ്പില്‍ ജേക്കബ് തോമസ് (73) നാട്ടില്‍ നിര്യാതനായി.ദീര്‍ഘകാലം കുവൈത്ത് പ്രവാസിയായിരുന്ന പരേതന് കുവൈത്ത് സിറ്റി മാര്‍ത്തോമാ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് നാട്ടില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം.
ഭാര്യ: മല്ലശ്ശേരി കളീയ്ക്കല്‍ മെഴ്സി ജേക്കബ്. മക്കള്‍: ബിനു മെറിന് ജേക്കബ്(യു.കെ), ക്രിസ് എല്‍സാ ജേക്കബ് (ഇന്ത്യ), സാം തോമസ് ജേക്കബ്(കുവൈത്ത്). സംസ്കാരം പിന്നീട്.





