ലണ്ടനിൽ നടന്ന യൂറോപ്യൻ സ്റ്റേജ് ഷോയിലെ പ്രകടനത്തിന് പിന്നാലെ നടൻ മോഹൻലാലിനെ കുറിച്ച് നടനും നർത്തകനുമായ റംസാൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ നിരവധി തവണ വേദിയിലെത്തിയിട്ടുണ്ടെങ്കിലും, മോഹൻലാലിനൊപ്പം വേദി പങ്കിട്ട ഈ അനുഭവം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നുവെന്നാണ് റംസാൻ പറയുന്നത്.
‘നന്ദി ജർമ്മനി, അയർലൻഡ്, കൂടാതെ ലണ്ടൻ. ഓരോ തവണയും ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ ഒരു കലാകാരനായി ഞാൻ പെർഫോം ചെയ്യുമ്പോൾ അത് എനിക്ക് തരുന്ന സന്തോഷം അളവറ്റതാണ്. കാണികളുടെ ആവേശവും അവരുടെ പ്രതികരണങ്ങളും അവർ നമുക്ക് മേൽ ചൊരിയുന്ന സ്നേഹവുമെല്ലാം ഓരോ പ്രകടനവും ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റുന്നു. എന്നാൽ ഇത്തവണത്തെ സന്തോഷം തികച്ചും വേറൊരു തലത്തിലായിരുന്നു.
ഇതിഹാസ താരം നമ്മുടെ ലാലേട്ടനൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്; അതിലുപരി അദ്ദേഹത്തിന് വേണ്ടി നൃത്തസംവിധാനം ചെയ്യാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു. ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു അവസരമാണിത്. എല്ലാറ്റിലുമുപരി, റിഹേഴ്സൽ സമയത്ത് ലാൽ സാറിനെ നോക്കിനിൽക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. കാര്യങ്ങൾ പഠിക്കുമ്പോഴും അത് ചെയ്യുമ്പോഴും, ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് അദ്ദേഹം ഓരോ സ്റ്റെപ്പുകളെയും സമീപിച്ചത്. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധയോടെ കേട്ടും, സൂക്ഷ്മമായി നിരീക്ഷിച്ചും, തന്റെ ഏറ്റവും ആദ്യത്തെ പാഠം പഠിക്കുന്നത് പോലെയാണ് അദ്ദേഹം ഓരോ ചലനങ്ങളും പഠിച്ചെടുത്തത്.
പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും ഈ കലയിൽ അപാരമായ അറിവും അഗ്രഗണ്യത്വവുമുള്ള ഒരാളാണ് മോഹൻലാൽ സർ എന്നത് ഇതിനെ കൂടുതൽ പ്രചോദനാത്മകമാക്കുന്നു. നേടാനാകുന്നതെല്ലാം നേടിയിട്ടും, ഒരു തുടക്കക്കാരന്റെ വിനയത്തോടെയും ഉത്സാഹത്തോടെയും അദ്ദേഹം ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു.അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഒരു ലെജൻഡ് എന്ന് വിളിക്കുന്നത്. മറക്കാനാവാത്ത ഈ അനുഭവത്തിന് നന്ദി ലാലേട്ടാ.
ഈ ഷോയുടെ ക്യാപ്റ്റൻ, ഞങ്ങളുടെ ഷോ ഡയറക്ടർ അജിത്ത് നടേശനെക്കുറിച്ച് പറയാതെ വയ്യ. അജിത്തേട്ടാ, ഈ മികച്ച അവസരത്തിനും എന്റെ ഇൻട്രോ പെർഫോമൻസിലൂടെ ലാലേട്ടനെ സ്വാഗതം ചെയ്യാൻ എനിക്ക് അവസരം നൽകിയതിനും ഒത്തിരി നന്ദി. കഴിഞ്ഞ അഞ്ച് വർഷമായി നമ്മൾ കെട്ടിപ്പടുത്ത വിശ്വാസവും സൗഹൃദവും വളരെ സവിശേഷമായ ഒന്നാണ്, അത് നേടിയെടുക്കുക അത്ര എളുപ്പമല്ല. ഒരുപാട് ആദരവ്.
ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും എന്റെ സ്നേഹവും ആദരവും. ഷോയുടെ വിജയത്തിന് ഓരോരുത്തരുടെയും പ്രകടനം 100% പ്രധാനപ്പെട്ടതായിരുന്നു. നിങ്ങളെല്ലാവരും സ്റ്റേജിൽ തകർത്തുപ്പൊളിച്ചു.’ റംസാന് കുറിച്ചു.
അതേസമയം റംസാന്റെ വാക്കുകള്‍ക്ക് താഴെ ആരാധകരും സിനിമാ പ്രേമികളും വലിയ പിന്തുണയാണ് അറിയിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ലാലേട്ടന് ആയത്, എത്ര വലിയ താരമായാലും പഠിക്കാനുളള മനസ്സ് കൈവിടാത്ത മനുഷ്യന് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Comments