
അബ്ബാസിയ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മെഡെക്സ് മെഡിക്കല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച 'മെഡെക്സ് കിക്ക് മാസ്റ്റര്‍' പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം അബ്ബാസിയയിലെ ആസ്പയര് ബൈലിംഗ്വല്‍ സ്കൂളില്‍ ആവേശോജ്ജ്വലമായി നടന്നു. മുന്നൂറോളം ഫുട്ബോള്‍ പ്രേമികളും കായിക പ്രതിഭകളും പങ്കെടുത്ത മത്സരത്തില്‍ ഷരത്ത് കാസര്‍ഗോഡ് മെഡെക്സ് കിക്ക് മാസ്റ്റര്‍ കിരീടം നേടി. ആശിഖ് മലപ്പുറം മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
മെഡെക്സ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് മുഹമ്മദലി കിക്കോഫ് നിര്‍വഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ ആവേശത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇത്തരം കായിക പരിപാടികള്‍ പ്രവാസികളുടെ മാനസികോല്ലാസത്തിനും ശാരീരികക്ഷമതയ്ക്കും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ഐഫോണ്‍ 17 ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.
മെഡെക്സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയയിലെ മൂന്നാമത് ശാഖയായ അല്‍ മെഡക്സ് മെഡിക്കല്‍ സെന്ററിന്റെ സേവനങ്ങളും നിലവിലുള്ള പ്രത്യേക ഓഫറുകളും സംബന്ധിച്ച് സി.ഇ.ഒ. ഷറഫുദ്ദീന് കണ്ണത്ത് വിശദീകരിച്ചു.
ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഇംതിയാസ് അഹമ്മദ്, ഓപ്പറേഷന്‍സ് മാനേജര്‍ ജുനൈസ്, ഇന്‍ഷുറന്‍സ് മാനേജര്‍ അജയ്, എച്ച്.ആര്. മാനേജര്‍ ജസീല്‍, എച്ച്.ആര്. അസിസ്റ്റന്റ് മഹ്മൂദ് റാഫി, മാര്‍ക്കറ്റിംഗ് മാനേജര്‍ റെനീഷ്, കഫാക്ക് സെക്രട്ടറി ഇസ്മാഈല്‍ എന്നിവരും മെഡെക്സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ മറ്റ് ജീവനക്കാരും പങ്കെടുത്തു.






