ഫുട്ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ പരാഗ്വേ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
നിരാശനായ ഗില്‍ എംബാപ്പെയുടെ നേരെ പന്തെറിയുന്ന വീഡിയോയും വൈറലായി. ഗില്ലിന്റെ പന്തേറിനെ കൂസാതെ എംബാപ്പെ ഗോളാഘോഷം തുടങ്ങി. ക്ഷമ കെട്ടതിനാലാണ് എംബാപ്പെയ്ക്കു നേരെ പന്തെറിഞ്ഞതെന്നു മത്സരത്തിനു ശേഷം ഗില്‍ പ്രതികരിച്ചു. ഫ്രഞ്ച് മുന്നേറ്റങ്ങളെ സമര്‍ഥമായി ചെറുത്ത ഗില്ലായിരുന്നു മത്സരത്തിലെ താരം. പരാഗ്വേയുടെ പരുക്കന്‍ അടവുകളെ നേരിടാന്‍ കരുതിയാണു തങ്ങള്‍ കളിക്കാനിറങ്ങിയതെന്ന് എംബാപ്പെയും പിന്നീട് പ്രതികരിച്ചു. എംബാപ്പെയെ പൂട്ടാനും പ്രകോപിപ്പിക്കാനും പരാഗ്വേയുടെ ആന്ദ്രെ കുബാസും മതിയാസ് ഗലാറസും നിഴല്‍ പോലെയുണ്ടായിരുന്നു. പരുക്കന്‍ അടവുകളുമായി വില്ലനായെങ്കിലും ആരാധകരുടെ മനം കവരാന്‍ ഗില്ലിനായി. 26 വയസുകാരനായ ഗില്‍ സാന്‍ ലോറന്സോയിലാണു ജനിച്ചത്്.
ഇതിഹാസ ഗോള്‍ കീപ്പര്‍ ഹൊസെ ലൂയിസ് ചിലാവര്‍ട്ടിന്റെ പിന്‍ഗാമിയായാണു ഗില്ലിനെ നിരൂപകര്‍ വാഴ്ത്തുന്നത്. അര്‍ജന്റീനയിലെ പ്രീമിയറ ഡിവിഷന് ക്ലബ് സാന്‍ ലോറന്‍സോയുടെ താരമാണ്. പരാഗ്വേ അണ്ടര്‍ 20 ടീമിനായി കളിച്ചിരുന്നു. 2025 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലൂടെ ദേശീയ ടീമിനായി അരങ്ങേറി. ഇതുവരെ 11 മത്സരങ്ങളില്‍ ഗോള്‍ വല കാത്തു. പെറുവിനെതിരേയായിരുന്നു ആദ്യ മത്സരം. പക്ഷേ ഗില്ലിന്റെ ജീവിതം അത്ര സുഖകരമല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നവജാത മകന്റെ ചികിത്സയ്ക്കായി ദേശീയ ടീമിന്റെ ജഴ്സിയും ബൂട്ടും ഉള്‍പ്പെടെ വില്ലപ്പെട്ടതെല്ലാം ഗില്ലിനു വില്‍ക്കേണ്ടി വന്നു. ജര്‍മനിയെ നോക്കൗട്ടില്നിന്നു പുറത്താക്കിയ കളിയില്‍ ഗില്ലാണു താരമായത്. 2000 ജൂണ്‍ 11ന് പാരഗ്വായിലെ സാന്ലോറന്സൊവിലായിരുന്നു ഗില്ലിന്റെ ജനനം. ചെറുപ്പത്തിലെ തന്നെ ഫുട്ബോള്‍ ആവേശമായിരുന്നു. കുട്ടിക്കാലത്ത് മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും നിറഞ്ഞു. ആറടി ആറിഞ്ചുകാരനെ കോച്ചുമാരാണു ഗോള്‍ കീപ്പിങിലേക്കു വഴിതിരിച്ചത്. ക്ലബ് ഫുട്ബോളില്‍ പ്രതിഫലം മെച്ചമല്ലാതിരുന്നതിനാല്‍ കരിയറിന്റെ തുടക്കം പരീക്ഷണത്തിന്റെ കാലഘട്ടമായി. ജീവിത പങ്കാളി മെലിസയും ഭര്‍ത്താവിന്റെ കരിയറിനായി എല്ലാം സഹിച്ചു. 18 മാസം മുമ്പ് അവര്‍ക്കു ജനിച്ച ലൗട്ടേറക് എന്നു പേരിട്ട മകന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടു.
മാസം തികയാതെ ജനിച്ച ലൗട്ടേറകിനെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി പല മാര്‍ഗങ്ങള്‍ തേടി. അണ്ടര്‍ 20 ടീം ജഴ്സിയുംക്ല ബ് ജഴ്സികളും വില്ക്കാന് തീരുമാനിച്ചു. ബൂട്ടുകളും ഗോള്‍ കീപ്പിങ് ഗ്ലൗസുകളും വിറ്റു. അതെല്ലാം ചികിത്സയ്ക്കായി വിനിയോഗിച്ചു. ഫുട്ബോള്‍ ലോകകപ്പ് കളിക്കാനെത്തിയത് 50 ഡോളര്‍ മാത്രം വിലയുള്ള ഗോള്‍ കീപ്പിങ് ഗ്ലൗസുകളുമായി.






