
പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഭീഷമാചാര്യനായിരുന്ന കെ. കരുണക്കാരന്റെ 108ാം ജന്മദിനം പാലക്കാട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്നു. പ്രസിഡന്റ്് എ. തങ്കപ്പന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു. രമേഷ് പിഷാരടി എം.എല്‍.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
വിജയന് പൂക്കാടന്‍, ഡി.സി.സി സെക്രട്ടറി വി. രാമചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് സി.വി. സതീഷ്, മൈനൊരിറ്റി സംസ്ഥാന സെക്രട്ടറി പി.എച്ച്. മുസ്തഫ, സുധാകരന് പ്ലാക്കാട്, ഐ.എന്‍.ടി.യൂ.സി സംസ്ഥാന സെക്രട്ടറി മനോജ് ചിങ്ങനൂര്‍,എസ്. സേവിര്‍, അനില്‍ ബാലന്, എസ്.എം. താഹ, പുത്തൂര്‍ രമേഷ്, ഐ.എല്‍.സി ജില്ലാ പ്രസിഡന്റ് എസ്. രമേഷ്, എ. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.



