പാലക്കാട്: പാലക്കാട് നഗരസഭാ പരിധിയിലെ പ്രധാന ജംഗ്ഷനുകളില്‍ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുക്കൊണ്ട് സംയുക്ത സ്ഥലപരിശോധന നടത്തും.
ബുധനാഴ്ച രാവിലെ 10:00 മണിക്ക് പരിശോധന ആരംഭിക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്മാന് പി. സ്മിതേഷ് അറിയിച്ചു. ഒലവക്കോട്, ഓട്ടുകമ്പനി, നൂറണി ജംഗ്ഷന്, മിഷന് സ്കൂള്‍ ജംഗ്ഷന്, എസ്.ബി.ഐ ജംഗ്ഷന്, ഐ.എം.എ ജങ്്ഷന്, കല്‍മണ്ഡപം, കൊപ്പം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനപ്രകാരം കഴിഞ്ഞ 1 ന് നഗരസഭയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. നഗരത്തിലെ പ്രധാന ഗതാഗത തടസങ്ങള്‍ നേരിട്ട് വിലയിരുത്തി ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
നഗരസഭയുടെ സിഗ്നല്‍ ഫ്രീ സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിശോധനയില്‍ പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ആര്.ടി.ഒ (എന്‍ഫോഴ്സ്മെന്റ്), ട്രാഫിക് പോലീസ് സബ് ഇന്‍സ്പെക്ടര്‍, റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) എക്സിക്യുട്ടീവ് എന്‍ജിനീയര്‍, നാഷണല്‍ ഹൈവേ അതോറിറ്റി പ്ര?ജക്ട് ഡയറക്ടര്‍, നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, നഗരസഭ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പദ്ധതിയുടെ നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് എന്‍ജിനീയര്‍, ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം പങ്കെടുക്കും. ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുതന്നെ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് സ്മിതേഷ് അറിയിച്ചു.

Comments