
വണ്ടിത്താവളം: അത്തിമണിയില്‍ ഒരേക്കര്‍ ഭൂമിയില്‍ കര്‍ഷകന്‍ പയര്‍ കൃഷി പരീക്ഷണാടിസ്‌ഥാനത്തില്‍ തുടങ്ങി. അത്തിമണി കാരികുളം ബാബുവാണ് ഹെടെക് പച്ചക്കറി രീതി പ്രാവര്‍ത്തികമാക്കിയത്. ഉഴുത് മറിച്ച നിരപ്പാക്കിയ മണ്ണില്‍ മണ്‍ തിട്ടകള്‍ ഉണ്ടാക്കി വിത്തിട്ടാണ് പയര്‍ കൃഷിയിറക്കിയത്. പ്രദേശത്ത് ഈ രീതി ആദ്യമായാണ് പ്രയോഗിച്ചിരിക്കുന്നത്.
എലവഞ്ചേരി വി.എഫ്.പി.സി.കെയില്‍ നിന്നും കിലോയ്‌ക്ക് 750 രൂപ നിരക്കില്‍ മൂന്നു തരംപയര്‍ വിത്ത് വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. ചെടിക്കുചുറ്റുമായി മണതിട്ടിയില്‍ പോളിത്തില്‍ പേപ്പര്‍ പൊതിഞ്ഞിരിക്കുകയാണ്. മൂന്നുമാസത്തെ പരിചരണത്തില്‍ പയര്‍ വിളവെടുപ്പിനാവുമെന്നാണ് പ്രതീക്ഷ. ഡ്രിപ്പ് ഇറിഗേഷന്‍ ആയതിനാല്‍ വളവും, മരുന്നുകളും പ്രയോഗിക്കാന്‍ തൊഴിലാളികള്‍ ആവശ്യമില്ല. അതിനാല്‍ ചിലവു ഗണ്യമായി കുറയുമെന്ന് ബാബു പറഞ്ഞു.
ഒരേക്കര്‍ പയര്‍ കൃഷിക്ക് മൂന്നര ലക്ഷം ചിലവ് കണക്കാക്കുന്നുണ്ട്. മുന്നേക്കറോളം നെല്‍കൃഷി ബാബുവിനുണ്ടെങ്കിലും നിലവില്‍ കഴിഞ്ഞകാല വരുമാനം വിലയിരുത്തിയാല്‍ ഉല്‍പ്പാദന ചിലവു മാത്രമാണ് ലഭിക്കുന്നത്. അതിനാലാണ് ബാബു പരീക്ഷണാടിസ്‌ഥാനത്തില്‍ പച്ചക്കറി കൃഷിക്കിറങ്ങിയത്.



