
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മുക്ത. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മയെ തന്റെ 'സുരക്ഷിത സ്ഥാനം' എന്നാണ് മുക്ത വിശേഷിപ്പിക്കുന്നത്.
"എന്റെ മൗനവും വികാരങ്ങളും സന്തോഷവും സങ്കടവും... എനിക്ക് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ പോലും മനസ്സിലാക്കുന്ന ആൾക്ക് ജന്മദിനാശംസകൾ! എപ്പോഴും എന്റെ സുരക്ഷിത സ്ഥാനമായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകൾ, അമ്മ. ഞാൻ അമ്മയെ സ്നേഹിക്കുന്നു," എന്നായിരുന്നു മുക്ത കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് മുക്തയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നെത്തുന്നത്.
2006-ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയിലൂടെയായിരുന്നു മുക്തയുടെ അരങ്ങേറ്റം. തുടർന്ന് തെന്നിന്ത്യൻ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. 2015-ൽ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായിട്ടായിരുന്നു മുക്തയുടെ വിവാഹം. ഇരുവർക്കും കിയാര എന്നൊരു മകളുണ്ട്.
'കണ്മണി' എന്ന് വിളിക്കുന്ന കിയാരയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. 'കിങ് ഓഫ് കൊത്ത', 'പത്താം വളവ്' തുടങ്ങി നിരവധി സിനിമകളിൽ കണ്മണിയും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.






