
ആലപ്പുഴ: കണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു കുലുക്കവും ഇല്ലാത്ത എം.വി. ഗോവിന്ദന് സ്വന്തം വര്‍ഗ്ഗത്തെ തള്ളിപ്പറഞ്ഞ് മുതലാളിത്തത്തിന് ഒത്താശ ചെയ്യുന്നയാളാണെന്നും അദ്ദേഹമാണ് യഥാര്ത്ഥി വഞ്ചകനെന്നും തുറന്നടിച്ച് ജി. സുധാകരന്. ന്നുകില്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു പോകണം, അല്ലെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും പറഞ്ഞു. തനിക്കെതിരെ ഗോവിന്ദന് നടത്തിയ വര്ഗ്ഗവഞ്ചകന് എന്ന പരാമര്‍ശത്തിന് ശക്തമായ ഭാഷയിലാണ് സുധാകരന് മറുപടി നല്‍കിയത്.
പ്രായോഗികമായും സൈദ്ധാന്തികമായും വലിയൊരു വര്‍ഗ്ഗവഞ്ചകനാണ് എം. വി. ഗോവിന്ദനെന്നും, അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും സുധാകരന് ആഞ്ഞടിച്ചു. സൈദ്ധാന്തികന്‍ എന്ന വ്യാജ ലേബല്‍ മാത്രമുള്ളയാളാണ്. വര്‍ഗ്ഗം എന്തെന്നോ വര്‍ഗ്ഗവഞ്ചന എന്തെന്നോ അദ്ദേഹത്തിനറിയില്ലെന്നും ഗോവിന്ദനാണ് യഥാര്‍ത്ഥ വര്‍ഗ്ഗവഞ്ചകനെന്നും ജി.സുധാകരന് പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്, ടി. കെ. ഗോവിന്ദന് എന്നിവരെക്കുറിച്ചുള്ള എം. വി. ജയരാജന്റെ പ്രസ്താവനയിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവും ഇല്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വകതിരിവുകേടാണ് കാണിക്കുന്നത്. താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. സ്വന്തം താല്പര്യപ്രകാരം അംഗത്വം പുതുക്കാതിരിക്കുന്നയാളാണ്. പാര്‍ട്ടി ഭരണഘടന നല്കുന്ന അവകാശമാണത്. താന്‍ പാര്‍ട്ടിക്കെതിരെ ഒന്നിനും മുതിര്‍ന്നിട്ടില്ല. താന്‍ എങ്ങനെയാണ് വര്ഗ്ഗവഞ്ചനയാവുക എന്നും ചോദിച്ചു.
'ഞാന്‍ പാര്‍ട്ടിയില്‍ സജീവമായ കാലത്ത് ഗോവിന്ദന് ചിത്രത്തിലേ ഇല്ല. ഇന്നുവരെ അദ്ദേഹത്തിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ അതിരുകടന്ന രീതിയിലാണ് പ്രതികരണങ്ങള്‍. കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ താന്‍ ആരോടും അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സുധാകരന്, നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി. സഭയില്‍ നിലവില്‍ ശക്തമായ ഒരു പ്രതിപക്ഷമില്ലെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ സഭയില്‍ സംസാരിച്ച കെ. എന്‍. ബാലഗോപാല്‍ പ്രതികരണത്തെ ഇതാണോ ഒരു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി നേതാവിന്റെ സംസ്കാരമെന്നും ചോദിച്ചു. ബാലഗോപാലിനെതിരെ പാര്‍ട്ടി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സുധാകരന് ചോദിച്ചു.






