
ദോഹ: അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ദീപ്തമായ സ്മരണ പുതുക്കി പ്രവാസി ദോഹ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. എം.ടി വാസുദേവൻ നായർ പ്രബന്ധരചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.
റേഡിയോ മലയാളം ആർ.ജെ രതീഷ് നടത്തിയ അനുസ്മരണപ്രഭാഷണം ബഷീറിയൻ ഓർമ്മകളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോയി.
ബഷീറിന്റെ അപൂർവ്വ ശബ്ദരേഖകൾ കോർത്തിണക്കിനടത്തിയഅനുസ്മരണപ്രഭാഷണംസദസ്സിൽ 'ബഷീറിയൻ മാന്ത്രികത' നിറച്ചു.ബഷീറിന്റെ സാഹിത്യ സംഭാഷണങ്ങളും ജീവിത സന്ദർഭങ്ങളും സദസ്സിലുണ്ടായിരുന്നവരുമായി പങ്കുവെച്ചുകൊണ്ട് നടത്തിയ ആവതരണം തികച്ചും ഹൃദയസ്പർശിയായ അനുഭവമായി മാറി.
പ്രവാസി ദോഹയുടെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും29-ാമത്പ്രവാസി ദോഹ ബഷീർ അവാർഡിന് അർഹനായ ഒ.എൽ. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുൻ ചെയർമാൻ സി.വി. റപ്പായി വിശദീകരിച്ചു. ചടങ്ങിൽ പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരികൂടിയായിരുന്ന എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ അമൽ ഫർമീസിനും, ശോഭനായർക്കും ക്യാഷ്അവാർഡും ഉപഹാരവും സി വി റപ്പായിയും, കെ എം വർഗീസും ചേർന്ന്സമ്മാനിച്ചു.
ആർ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകഅംഗം ബഷീർ ഉപഹാരം നൽകി. പ്രവാസി ദോഹ ചെയർമാൻ കെ.എം. വർഗീസ്,അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാൽ ചേറ്റുവ,അമൽ ഫർമീസ്, ശോഭ നായർ എന്നിവർ സംസാരിച്ചു. ദോഹയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറയ്ക്കൽ






