ഗപ്പി സിനിമയിലെ തട്ടമിട്ട് മുഖം മറച്ച സുന്ദരിക്കുട്ടി; മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ വൈറല്‍
Authored by Web Desk | Last updated: 06 Jul 2026, 3:55 PM | 3 min read
photo-www.instagram.com/nandhana_varma/
സിനിമാ താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗപ്പി സിനിമയിലെ ആമിന എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടി നന്ദന വര്‍മ്മയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നന്ദന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
photo-www.instagram.com/nandhana_varma/
'എന്റെ പല്ലുകള്‍ പണ്ട് സാധാരണ പോലെയായിരുന്നു എന്നതിനുള്ള തെളിവ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി ആരാധകര്‍ നന്ദയുടെ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.
ബാലതാരമായി എത്തി മലയാളി മനസുകളില്‍ സ്ഥാനം നേടിയ താരമാണ് നന്ദന വര്‍മ്മ. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നന്ദന പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗപ്പി സിനിമയിലെ നന്ദനയുടെ ആമിന എന്ന കഥാപാത്രമാണ് താരത്തിന് കുടുതല്‍ ആരാധകരെ നേടികൊടുത്തത്. തട്ടമിട്ട് മുഖം മറച്ച് കണ്ണുകളിലൂടെ മാത്രം സിനിമയില്‍ ഭൂരിഭാഗം സമയവും അഭിനയിച്ച ആമിന എന്ന കൊച്ചുപെണ്‍കുട്ടിയുടെ ആരാധകരായി പല പയ്യന്മാരും മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നന്ദന. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്.