
കുവൈത്ത്സിറ്റി: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കല(ആര്‍ട്ട്) കുവൈത്ത് പ്രസിഡണ്ട് പി കെ ശിവകുമാറിനും, എക്സിക്യൂട്ടീവ് അംഗം ജ്യോതി ശിവകുമാറിനും മകള്‍ നിഖിത ശിവകുമാറിനും കല(ആര്‍ട്ട്) കുവൈറ്റ് പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
അബ്ബാസിയ എവര്‍ ഗ്രീന്‍ ഹാളില്‍ കൂടിയ സ്നേഹ സംഗമത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അനീഷ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. നിയുക്ത പ്രസിഡണ്ട് മുകേഷ് വി. പി. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി, നിറം ജനറല്‍ കണ്‍വീനര്‍, പ്രസിഡണ്ട് എന്നീ ഭാരവാഹിത്വങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്ത ശിവകുമാര്‍ തന്റെ വ്യക്തിഗതമായ സംഘടനാ പാടവവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് സഹപ്രവര്‍ത്തകരുടെയും, കുവൈത്ത് മലയാളി സമൂഹത്തിന്റെയും സ്നേഹവും ആദരവും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അധ്യക്ഷ പ്രസംഗത്തില്‍ മുകേഷ് സൂചിപ്പിച്ചു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നിറം-2025 ജനറല്‍ കണ്‍വീനര്‍ ജിഹാഷ് അബ്ദുള്‍ കരീം, സിസിത ഗിരീഷ്, രാഗേഷ് പി. ഡി., സുനില്‍ കുമാര്‍, മുസ്തഫ, നജീബ്, ഹനീഫ്, സുമേഷ്, അമ്പിളി രാഗേഷ്, സുനില്‍ കുളനട, മനോജ് കാപ്പാട് എന്നിവര്‍ സംസാരിച്ചു. കല(ആര്‍ട്ട്) കുവൈത്തിന്റെ സ്നേഹോപഹാരം പ്രവര്‍ത്തകര്‍ ശിവകുമാറിനും കുടുംബത്തിനും കൈമാറി.







