More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

9 വയസ്സില്‍ ഭാര്യ, 14 ല്‍ ആദ്യ പ്രസവം ; 10 ാം ദിവസം കുഞ്ഞ് മരിച്ചത് ആനന്ദിബായിയെ രാജ്യത്തെ ആദ്യ ലേഡി ഡോക്ടറാക്കി...!!

Authored by Web Desk | Last updated: 07 Jul 2026, 11:17 AM | 2 min read

Print
9 വയസ്സില്‍ ഭാര്യ, 14 ല്‍ ആദ്യ പ്രസവം ; 10 ാം ദിവസം കുഞ്ഞ് മരിച്ചത് ആനന്ദിബായിയെ രാജ്യത്തെ ആദ്യ ലേഡി ഡോക്ടറാക്കി...!!
ന്യൂഡല്‍ഹി: രോഗാവസ്ഥയില്‍ ആദ്യം ഡോക്ടര്‍. ചികിത്സയ്ക്കിടയില്‍ ദൈവവും മരുന്നും. സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ കാര്യം മാത്രം ഓര്‍ത്താല്‍ മതി. എല്ലാ വര്‍ഷവും ജൂലൈ 1-ന് രാജ്യം ദേശീയ ഡോക്ടര്‍മാരുടെ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും പുരുഷാധിപത്യം ശക്തമായ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ആരായിരുന്നു എന്ന കാര്യം അറിയാമോ?


സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പ്രാധിനിധ്യം നിഷേധിച്ചിരുന്ന പുരുഷന്മാരുടെ വാക്കുകള്‍ അവസാനമായിരുന്ന ഒരു കാലത്ത് ആദ്യത്തെ വനിതാ ഡോക്ടറായി ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടയാള്‍ ആനന്ദിബായി ജോഷി ആയിരുന്നു. പൂനെയിലെ ഒരു സമീന്ദാര്‍ കുടുംബത്തില്‍ ജനിച്ച അവര്‍ ഇന്ത്യയില്‍ കോലാപ്പൂര്‍ നാട്ടുരാജ്യത്തിലെ 'ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ഹോസ്പിറ്റലിലെ' വനിതാ വാര്‍ഡിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.


1865 മാര്‍ച്ച് 31-ന് ജനിച്ച ഡോ. ജോഷിയെ വിവാഹത്തിന് മുമ്പ് 'യമുന' എന്നായിരുന്നു വിളിച്ചിരുന്നത്. വിവാഹശേഷം പെണ്‍കുട്ടികളുടെ കുടുംബപ്പേരിനൊപ്പം അവരുടെ സ്വന്തം പേര് വരെ മാറ്റിയിരുന്ന ഒരു കാലഘട്ടത്ത് അങ്ങിനെയാണ് ആനന്ദബായിയായി മാറിയത്. ഒമ്പത് വയസ്സുള്ളപ്പോള്‍ വിവാഹിതയായ അവര്‍ ജീവിതത്തിലെ അനവധി വൈതരണികളെ തരണം ചെയ്തായിരുന്നു ഡോക്ടറായി മാറിയത്.


തന്നേക്കാള്‍ 16 വയസ്സ് പ്രായക്കൂടുതലുള്ള ഗോപാലറാവുവുമായിട്ടായിരുന്നു വിവാഹം. ഗോപാലറാവുവിന്റെ ആദ്യ ഭാര്യ മരണപ്പെട്ടിരുന്നതിനാല്‍ രണ്ടാം വിവാഹമായിരുന്നു. നേരത്തെയുള്ള വിവാഹം കാരണം, 14-ാം വയസ്സില്‍ അവര്‍ കുഞ്ഞിന് ജന്മം നല്‍കി. നിര്‍ഭാഗ്യവശാല്‍ 10 ദിവസത്തിനകം ആ കുഞ്ഞ് മരണപ്പെട്ടു.


ആനന്ദിബായിയുടെ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണമാണ് അവര്‍ക്ക് മുന്നില്‍ ഡോക്ടറാകാനുള്ള വഴി തുറന്നത്. തന്റെ കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവന്‍ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്ന് അവര്‍ ചിന്തിച്ചു. ഈ ചിന്തയാണ് ഭാവിയില്‍ മറ്റൊരു കുഞ്ഞിനും രോഗം മൂലം ജീവന്‍ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ ഡോക്ടറാകാന്‍ അവര്‍ക്ക് പ്രചോദനമായത്.


ഡോക്ടറാകാനുള്ള തീരുമാനത്തിന്റെ പേരില്‍ കുടുംബവും സമൂഹവും ആനന്ദിബായിയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും പഴിക്കുകയും ചെയ്‌തെങ്കിലും ഭര്‍ത്താവ് ഗോപാലറാവു കൈവിട്ടില്ല. ചെലവേറിയ പഠനം പൂര്‍ത്തിയാക്കാന്‍ ആനന്ദിബായിക്ക് തന്റെ ആഭരണങ്ങള്‍ വരെ വില്‍ക്കേണ്ടി വന്നു. പലതരം പ്രതിസന്ധികളില്‍ പെട്ടിട്ടും അവര്‍ പഠനം പകുതിക്ക് വെച്ച് ഉപേക്ഷിച്ചുപോകാന്‍ കൂട്ടാക്കിയില്ല.


ആനന്ദിബായി ഇന്ത്യയില്‍ നിന്നല്ല, മറിച്ച് പെന്‍സില്‍വാനിയയിലെ 'വുമണ്‍ മെഡിക്കല്‍ കോളേജില്‍' നിന്നാണ് ബിരുദം നേടിയത്. അങ്ങനെ 19-ാം വയസ്സില്‍ 'ഡോക്ടര്‍ ഓഫ് മെഡിസിന്‍' ബിരുദം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയായി അവര്‍ മാറി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി ചികിത്സ നടത്തി.


Tags

  • anandibai
  • first lady doctor.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐ മേക്ക്അപ് റിമൂവ് ചെയ്യാതെയാണോ ഉറങ്ങുന്നത് ;  ഈ അപകട ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കാം

ഐ മേക്ക്അപ് റിമൂവ് ചെയ്യാതെയാണോ ഉറങ്ങുന്നത് ; ഈ അപകട ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കാം

ജൂലൈ 7 ലോകചോക്ലേറ്റ്ദിനം: ചോക്ലേറ്റ് പണത്തിന് പകരം ഉപയോഗിച്ചിരുന്നു ; ബലിയില്‍ രക്തത്തിന് പകരമായി ഉപയോഗിച്ചു

ജൂലൈ 7 ലോകചോക്ലേറ്റ്ദിനം: ചോക്ലേറ്റ് പണത്തിന് പകരം ഉപയോഗിച്ചിരുന്നു ; ബലിയില്‍ രക്തത്തിന് പകരമായി ഉപയോഗിച്ചു

നമ്മുടെ പല്ലുകള്‍ക്ക് നിശബ്ദമായി കേടുപാടുകള്‍ വരുത്തുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം

നമ്മുടെ പല്ലുകള്‍ക്ക് നിശബ്ദമായി കേടുപാടുകള്‍ വരുത്തുന്ന 5 ദൈനംദിന ശീലങ്ങളെ കുറിച്ച് അറിയാം

photo credit- pixabay

സോളോ ട്രിപ്പ് കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ അറിയാം ഈ എളുപ്പവഴികള്‍

ബിസി ആയതുകൊണ്ട് ഇപ്പോഴും തലയില്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുകയാണോ ? ; ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കില്ല

ബിസി ആയതുകൊണ്ട് ഇപ്പോഴും തലയില്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുകയാണോ ? ; ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കില്ല

കുട്ടികള്‍ എപ്പോഴാണ് യോഗ ആരംഭിക്കേണ്ടത്  ? ; കുട്ടികള്‍ക്ക് ചെയ്യാവുന്ന 4 ലളിതമായ ആസനങ്ങള്‍ അറിയാം

കുട്ടികള്‍ എപ്പോഴാണ് യോഗ ആരംഭിക്കേണ്ടത് ? ; കുട്ടികള്‍ക്ക് ചെയ്യാവുന്ന 4 ലളിതമായ ആസനങ്ങള്‍ അറിയാം