
ദോഹ: ഖത്തറിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ സജീവ കൂട്ടായ്മയായ ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ അടുത്ത സംഘടനാ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീർ തുവാരിക്കൽ (പ്രസിഡന്റ്), ശിഹാബുദ്ധീൻ കൊന്നാലത്ത് (ജനറൽ സെക്രട്ടറി), ഫിയാസ് കെ. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ദോഹ സൈത്തൂൺ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢമായി നടന്ന ദ്വൈവാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. മുൻ പ്രസിഡന്റ് സലീം തോലേങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിദ്ധീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.പി. സലാഹുദ്ധീൻ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.സിദ്ധീഖ് പുറായിൽ, സലാഹുദ്ധീൻ കെ.പി, സലീം തോലേങ്ങൽ, ഗഫാർ ഇ.എൻ, സാദിഖ് അലി കൊന്നാലത്ത്, നാസർ തോലേങ്ങൽഎന്നിവരാണ് രക്ഷാധികാരികൾ.
സിദ്ധീഖ് സി.ടി, അസീസ് പുറായിൽ, സക്കീർ മാസ്റ്റർ, യാസിർ അഹ്മദ് കെ.ടി, സാദിഖ് സി.ടി.എന്നിവരെ വൈസ് പ്രസിഡന്റുമാരായും അമ്മാർ കെ.ടി, സഫ്വാൻ കെ.പി, മജീദ് ബാബു പഴംപറമ്പ്, മുൻസീർ കെ, അജ്മൽ അഹ്മദ് ചാലിൽഎന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ആസിഫ് ആസാദ്, ആസിഫ് കുന്നത്ത്എന്നിവരാണ് ഫിനാൻസ് സെക്രട്ടറിമാർ.സംഘടനയുടെ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
മുഹമ്മദ് ടി.പി, ഡോ. ഫൈസൽ പാറക്കൽ, അബ്ദുൽ ഹഖ് ഇ.എൻ, റഷീദ് (കുട്ടു) കൊന്നാലത്ത്, ജാബിർ എൻ, ഫഹദ് പുറായിൽ, സുനീർ പൊറ്റമ്മൽ, ഹാരിഷ് വി. മുഹമ്മദ്, റഹ്മത്ത് എൻ.കെ, നമീർ മാസ്റ്റർ പൊറ്റമ്മൽ, ഫൈസൽ തോലേങ്ങൽ, അബ്ദുൽ ലത്തീഫ്, ഷാനവാസ് പൊറ്റമ്മൽ, റാഷിദ് പുറായിൽ, ജാഫർ കെ, മൻസൂർ സി.പി, റിയാസ് കെ.പി, റസാഖ് ടി.പി, ആരിഫ് എ.എം.സി, അഫ്റഹ് വി.എ, അർഷാദ് മോൻ, സാഖിബ് കണ്ടങ്ങൽ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
കഴിഞ്ഞ മുപ്പത് വർഷമായി ഖത്തറിലെ ചെറുവാടി സ്വദേശികളുടെ ക്ഷേമപ്രവർത്തനങ്ങളിലും പ്രവാസി സമൂഹത്തിന്റെ പൊതുവായ ജീവകാരുണ്യ മേഖലകളിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് അസോസിയേഷൻ നടത്തിവരുന്നത്. പുതിയ ഭരണസമിതിയുടെ കീഴിൽ വരും വർഷങ്ങളിൽ കൂടുതൽ ജനക്ഷേമകരമായ പ്രൊജക്ടുകളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ






