
തിരുവല്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷം 2026ന്റെ ഫ്ലെയർ അസോസിയേഷന്റെ രക്ഷാധികാരികളായ ഡോ. എബി വാരിക്കാട്, കെ. എസ്. വർഗീസ് എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.
പ്രസിഡന്റ് റെയ്ജു അരീക്കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്റ് സെക്രട്ടറി ടിൻസി ഇടിക്കുള സ്വാഗതം അറിയിക്കുകയും ട്രഷറർ ഷിജു ഓതറ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഓണാഘോഷത്തിന്റെ ആദ്യ കൂപ്പൺ കൺവീനർ റെജി കോരുത് രക്ഷാധികാരി എബി വാരിക്കാടിന് കൈമാറി.
വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോർജ്, ജനറൽ കൺവീനർ റെജി ചാണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ,ശിവകുമാർ തിരുവല്ല,സജി പുന്നൂസ്,ജിന്റോ ജോയി,റ്റെനി തോമസ്, ജിജി നയനാൻ,ജോജി പോത്തൻ,ബോണി ഫിലിപ്പ്, അരുൺ ഏബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.






