
തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ എന്താണിത്ര താല്പര്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞപ്പോഴായിരുന്നു ക്ഷുഭിതനായി ‘എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’ എന്ന് പ്രതികരിച്ചുകൊണ്ട് കെ.കെ രാഗേഷിനെ വിമർശിച്ചത്.
വിഴിഞ്ഞത്ത് കുറെക്കാലമായി ജോലി ചെയ്യുന്ന പലരെയും മാറ്റിയിട്ടുണ്ട്, ദിവ്യ എസ്. അയ്യരെ മാത്രമല്ല. ഇനി അവരെ തന്നെ മാറ്റിയാലും എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അവർ അദാനിക്ക് നോട്ടീസ് നൽകിയതുകൊണ്ടാണോ മാറ്റിയത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങൾ ചോദിച്ചത്. സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകുന്നു എന്ന് അന്വേഷിക്കുന്നത് തന്റെ ജോലിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് മാറ്റുന്നതിന് അദാനി കമ്പനി നേരത്തെ ശ്രമം നടത്തിയിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ദിവ്യയെ മാറ്റിയത് അദാനി-സതീശൻ ബന്ധത്തിന്റെ തെളിവാണെന്നും രാഗേഷ് ആരോപിച്ചിരുന്നു.







Comments