
കുവൈറ്റ് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഔദ്യോഗിക പ്രതിനിധി സംഘവും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചര്‍ച്ചകള്‍ നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്നതാണ് വിദേശകാര്യമന്ത്രിയുടെ ഈ ഔദ്യോഗിക സന്ദര്‍ശനം.






