വരാപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ലഹരി തുടച്ചു മാറ്റാനുള്ള തൂഫാന്‍തകൃതിയായി നടക്കുമ്പോള്‍ കടമക്കുടി ഗ്രാമ പഞ്ചായത്തിന്റെ ദ്വീപ് സമൂഹകളില്‍ ലഹരി സംഘങ്ങള്‍ വിലസുന്നതായി പരാതി ഉയര്‍ന്നു കടമക്കുടിയില്‍ പ്രകൃതി ഭംഗി ആസ്വാദിക്കാന്‍ എത്തുന്ന ചില സംഘങ്ങള്‍ ലഹരി പിടിച്ചു രാത്രി വരെ കറങ്ങി നടക്കുന്നു ഇതില്‍ സ്‌ത്രീകളും ഉണ്ട്. പിഴലയിലും കടമക്കുടി കോതാട് മേഖലയിലെ റിസോര്‍ട്ട് കേന്ദ്രികരിച്ചും സംഘങ്ങള്‍ വിലസുന്നുണ്ട്. പിഴലയില്‍ രാത്രിയില്‍ ഫാസ്‌റ്റ് ഫുഡിന്റെ തണലില്‍ ലഹരി കച്ചവടം നടക്കുന്നുണ്ട്. കണ്ടെയ്‌നര്‍ റോഡിലെ പാലത്തിന്റെ അടിയില്‍ ഇരുട്ടിന്റെ മറവില്‍ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ട് കൂണുപോലെ നിരവധി റിസോര്‍ട്ടുകള്‍ മുളച്ചു പൊങ്ങുന്നുണ്ട് ഇതിന് ഒന്നും പഞ്ചയാത്ത് ലൈന്‍സന്‍സില്ല . പലതും അനധികൃതമാണ്. പിഴല യിലും കടമക്കുടിയിലുമാണ് അധികവും അനധികൃത റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. പലതും പൊക്കാളി പാടം നികത്തിയാണ് റിസോര്‍ട്ടായി മാറ്റിയിരിക്കുന്നത്. പൊക്കാളിപാട് നികത്തിയും ചിലര്‍ റിസോര്‍ട്ട് ഉണ്ടാക്കിയിട്ടുണ് എല്ലായിടത്തും സായാത്തില്‍ ലഹരി വില്‍പ്പന തകൃതിയായി നടന്നു വരുന്നു പോലീസ് കടന്നുവരുമ്പോള്‍ ഇവര്‍ പലപ്പോഴും മുങ്ങുകയാണ് പതിവ് . ദ്വീപ് സമൂഹങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയായ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ന ആവശ്യം ശക്‌തമായി.



