
പെരുമ്പാവൂര്‍: രാത്രിയില്‍ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും പെരുമ്പാവൂരിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് നാശനഷ്‌ടമുണ്ടായി. ഓണംകുളം കോളനിക്ക് സമീപം റോഡരികിലെ വലിയ മരം വൈദ്യുതി ലൈനിന് മുകളിലൂടെ ഒരു പെട്ടിക്കടയിലേക്ക് വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വിവരം അറിഞ്ഞയുടന്‍ പട്ടിമറ്റം അഗ്നിരക്ഷാ നിലയം സേ്‌റ്റഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി. സതീഷ് ചന്ദ്രന്‍, വി.ജി. വിജിത്ത് കുമാര്‍, എം. സനൂപ്, ഷുഹൈബ്, വി.പി. മിഥുന്‍, ടോമി പോള്‍, രാമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘം, വാര്‍ഡ് മെമ്പര്‍ അലി മൊയ്‌തീന്‍, നാട്ടുകാര്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ ചെയിന്‍സോ ഉപയോഗിക്കുമ്പോള്‍ അന്യസംസ്‌ഥാന തൊഴിലാളി ഷിബു (36)വിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി.


