
കേരള പൊലീസിന്റെ ആഭ്യന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 'ഐആപ്സ്' (iApps) സോഫ്റ്റ്വെയറിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഓൺലൈൻ ഫയൽ കൈമാറ്റം തടസ്സപ്പെട്ടു. സൈബർ ആക്രമണമാണോയെന്ന സംശയത്തിൽ പരിശോധന പുരോഗമിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ കെൽട്രോണിന്റെ സാങ്കേതിക സഹായം പൊലീസ് തേടിയിട്ടുണ്ട്. വെബ്സൈറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം, പൊതുജനങ്ങൾക്കായുള്ള കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റും 'THUNA' പോർട്ടലും നിലവിൽ പ്രവർത്തനക്ഷമമാണ്. ഈ പ്ലാറ്റ്ഫോമുകൾ വഴി പരാതികൾ സമർപ്പിക്കാനും വിവിധ പൊലീസ് സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും.






