More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഖമനയിയുടെ കബറടക്കം ഇന്ന്; ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം

Authored by Web Desk | Last updated: 09 Jul 2026, 3:34 PM | 1 min read

Print
ഖമനയിയുടെ കബറടക്കം ഇന്ന്; ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം
അമേരിക്കയുടെ പുതിയ ആക്രമണത്തിൽ ഇറാനിൽ വൻ നാശനഷ്ടവും ജീവഹാനിയും ഉണ്ടായതായി ഇറാൻ അറിയിച്ചു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. റെയിൽവേ പാലം ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.


ഇറാൻ പരമോന്നത നേതാവ് അലി ഖമനയിയുടെ കബറടക്കം ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30-ലേക്ക് മാറ്റി. രാവിലെ നടത്താനിരുന്ന ചടങ്ങാണ് പുനഃക്രമീകരിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 4.30-നാണ് മഷാദിൽ കബറടക്കം നടക്കുക.

ടെഹ്റാനിൽ നിന്ന് മഷാദിലേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകളുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവരെ റോഡ് മാർഗം എത്തിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.


ഖഷാം, അബു മൂസ ദ്വീപ്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ തുടങ്ങിയ മേഖലകളിലും ആക്രമണത്തെ തുടർന്ന് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാനിലും അയൽരാജ്യമായ ഇറാഖിലുമായി ദിവസങ്ങളോളം നീണ്ട വിലാപയാത്രകൾക്ക് ശേഷം ഖമനയിയുടെ മൃതദേഹം മഷാദിലെത്തിക്കുകയായിരുന്നു. ചടങ്ങിന്റെ അവസാന ദിവസമായ ഇന്ന് യുഎസ് വീണ്ടും ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമായി.


ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് പുതിയ സൈനിക നടപടി നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. കപ്പലുകൾക്കെതിരായ ആക്രമണം തുടർന്നാൽ ഇതിലും ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Tags

  • funeral

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

അയോധ്യ രാമക്ഷേത്ര സംഭാവനാ വിവാദം; ബി.ജെ.പിക്കെതിരെ ആരോപണം ശക്തമാക്കി അഖിലേഷ് യാദവ്

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

photo ; facebook

വിഴിഞ്ഞം വിവാദത്തിൽ സിപിഎമ്മിൽ ഭിന്നസ്വരം; അഴിമതി ആരോപണം തള്ളി ഇ.പി

ബഹ്റൈനിലും കുവൈറ്റിലും ഖത്തറിലും ഇറാൻ ആക്രമണം; സമാധാന ശ്രമവുമായി ഖത്തർ; ഇറാൻ നേതൃത്വം വിളിച്ചെന്ന് ട്രം‌പ്

ബഹ്റൈനിലും കുവൈറ്റിലും ഖത്തറിലും ഇറാൻ ആക്രമണം; സമാധാന ശ്രമവുമായി ഖത്തർ; ഇറാൻ നേതൃത്വം വിളിച്ചെന്ന് ട്രം‌പ്

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: ക്രമക്കേട് ആരോപണം തള്ളി ബിജെപി

തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: ക്രമക്കേട് ആരോപണം തള്ളി ബിജെപി

കള്ളാടി ദുരന്തം: ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം ഏഴായി

കള്ളാടി ദുരന്തം: ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം ഏഴായി