
തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസന്‍. അഭിനയത്തിന് പുറമെ മികച്ചൊരു ഗായിക കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സാരിയിലുളള ശ്രുതി ഹാസന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാസ്റ്റല്‍ സീ ഗ്രീന്‍ നിറത്തിലുളള സാരിയുടുത്തുകൊണ്ടുളള ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ പങ്കുവച്ചത്. ഒരു സില്‍വര്‍, മെറ്റാലിക് ഷീന്‍ ഉളളതുകാരണം ഒരു സില്‍വറിഷ് ഗ്രീന്‍ ലുക്കാണ് നല്‍കുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തിയത്. ശ്രുതിയെ കാണാന്‍ രാജകുമാരിയെ പോലെയുണ്ട് എന്നാണ് ആരാധകര്‍ കുറിച്ചത്.






