തെന്നിന്ത്യന്‍ സിനിമാലോകത്ത് നിരവധി ആരാധകരുള്ള മുന്‍നിര നായികമാരില്‍ ഒരാളായ താരറാണിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായി മാറി. എക് ദിന് എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെയും പ്രിയതാരമായി മാറാന്‍ സായ് പല്ലവിക്കു കഴിഞ്ഞു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന ‘രാമായണ’യിലും സീതയായി സായ് പല്ലവി എത്തുന്നുണ്ട്.
ഇപ്പോഴിതാ സായ് പല്ലവിയുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. യഷ് നായകനായി എത്തുന്ന ‘ടോക്സിക്കി’ലെ ‘തബാഹി’ എന്ന ആദ്യഗാനം പുറത്തു വന്നതോടെയാണ് സായ് പല്ലവിയുടെ അഭിമുഖം വൈറലാകുന്നത്. അതിലെ കിയാരയുടെ ഹോട്ട് ഇന്റിമേറ്റ് രംഗങ്ങളുടെ അതിപ്രസരമാണ് സായ് പല്ലവിയുടെ പഴയ അഭിമുഖം വൈറലാകാനുള്ള കാരണം. തനിക്കെത്ര പൈസ തന്നാലും ചുംബനരംഗങ്ങളോ ഇന്റിമേറ്റ് രംഗങ്ങളോ ചെയ്യില്ലെന്നായിരുന്നു സായ് പല്ലവി ആ അഭിമുഖത്തില്‍ പറഞ്ഞത്. തനിക്കൊരു കാമുകനുണ്ടെങ്കില്‍ അയാള്‍ക്ക് മാത്രമേ ചുംബനം നല്‍കുള്ളൂവെന്നും അത് മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും ഒരാളെ കൂടെ ഉമ്മ വച്ച് ഒരു കാര്‍ വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് സായ് പല്ലവി അന്ന് പറഞ്ഞത്.
‘ഒരു ചുംബന രംഗത്തിനായി സംവിധായകർ എപ്പോഴെങ്കിലും നിങ്ങളെ സമീപിച്ചിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിനാണ് സായ് പല്ലവി മറുപടി പറഞ്ഞത്.
‘‘അതെ, പലരും ചെയ്തിട്ടുണ്ട്, പലരും ഇപ്പോഴും ചെയ്തിട്ടുണ്ട്, ഞാൻ ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന് അറിയാമെങ്കിലും പലരും ഇപ്പോഴും ചെയ്യുന്നു.
എന്റെ മുഴുവൻ കുടുംബവും ഒരു സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലിപ്ലോക്കുകളുടെ ഭാഗമാകുന്നതിലൂടെ അവരെ നാണക്കേടിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓൺസ്ക്രീൻ ചുംബനത്തിന്റെ ഭാഗമാകാതിരിക്കുന്നത് ബോധപൂർവമായ ഒരു നീക്കമാണ്. എനിക്ക് ഒരു കാമുകൻ ഉണ്ടെങ്കിൽ, ഞാൻ മറ്റൊരാളെ ചുംബിക്കരുത്, അത് അഭിനയമോ മറ്റെന്തെങ്കിലുമോ ആകട്ടെ. ഒരു പുരുഷനോ സ്ത്രീക്കോ വേണ്ടത് സന്തോഷകരമായ ഒരു കുടുംബം, ഒരു കാർ, നല്ല ജീവിതം നയിക്കാൻ ഒരു വീട് എന്നിവയാണ്. എനിക്ക് ഇതിനകം എല്ലാം ഉണ്ട്. ഒരു കാർ കൂടി വാങ്ങാൻ എനിക്ക് മറ്റൊരാളെ ചുംബിക്കേണ്ട ആവശ്യമില്ല. എനിക്കുള്ളതിൽ ഞാൻ സന്തുഷ്ടയാണ്. അഭിനയിക്കാൻ എന്നെ സിനിമയിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ എടുക്കുക. ഇന്റിമേറ്റ് രംഗങ്ങൾക്ക് വേണ്ടിയാണെങ്കിൽ, മറ്റാരെയെങ്കിലും അഭിനയിപ്പിക്കുക. അത് എനിക്ക് പൂർണ്ണമായും ഒക്കെയാണ്....’സായ് പല്ലവി പറഞ്ഞു. ഈ അഭിമുഖവും വാക്കുകളുമാണ് സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിലെ വാക്കുകള്‍ കിയാരയുടെ പുതിയ ഗാനരംഗവുമായി കൂട്ടിവായിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ടോക്സിക്കി’ല്‍ യഷിനൊപ്പം കിയാര അദ്വാനിയാണ് നായികയാകുന്നത്. അതിലെ ആദ്യഗാനമാണ് ഇക്കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മുന്‍പും ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള കിയാരയുടെ ഇന്റിമേറ്റ് ഹോട്ട് സീനുകളടങ്ങിയ ഗാനമാണത്. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും ഏറെയായി ഉയരുന്നുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് കിയാര. ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കിയാരയുടെ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷമാണ് ഇരുവര്‍ക്കും ‘സാരായ’ എന്ന ഒരു കുഞ്ഞ് ജനിച്ചത്.
‘കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ കിയാര ഇത്തരം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം സന്ദേശമാണ്, സായ് പല്ലവിയെ കണ്ട് പഠിക്കണം, ഭാരതീയ സംസ്കാരത്തില്‍ ജീവിക്കുന്ന കിയാര ഇത്തരം ഇഴുകിച്ചേര്‍ന്ന ഗാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തെറ്റാണ്...’ എന്നുമാണ് വിമര്‍ശിക്കുന്നവര്‍ കുറിച്ചത്. ‘കിയാരയുടേത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്, എല്ലാവരും കിയാരയെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളൂ നായകനായ യഷും വിവാഹിതനാണ്, കിയാരയെ ഉപദേശിക്കുന്നത് പോലെ അയാളെ ആരും ഉപദേശിക്കുന്നത് കാണുന്നില്ല, നടിമാര്‍ മാത്രം ഇത്തരം സദാചാര വിചാരണകള്‍ക്ക് വിധേയരാകുന്നത് ഇരട്ടത്താപ്പാണ്...’ എന്നതടക്കമാണ് പിന്തുണയ്ക്കുന്നവര്‍ കുറിക്കുന്ന കമന്റുകള്‍.

Comments