
ഹനോയ്: വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരണമടഞ്ഞത് എ. സി. തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എം.പി വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി സംസാരിച്ചു.
ഫുക് ക്വോക് (Phuc Quoc) ദ്വീപിന് സമീപം ഇന്ന് നടന്ന ദാരുണമായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു.
വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു.
Extremely saddened to learn about the tragic news of a boat accident involving Indian nationals near Phu Quoc, Vietnam.
My sincere condolences to the families who lost their loved ones. My prayers for the early recovery of the injured survivors.
Our Embassy and Consulate are…— Narendra Modi (@narendramodi) July 11, 2026
കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു.
Deeply saddened by the tragic boat capsizing near Phu Quoc Island, Vietnam, carrying Indian tourists.
My heartfelt condolences to the families who have lost their loved ones. My thoughts are also with those who are still missing, and with their families enduring an agonising…— Rahul Gandhi (@RahulGandhi) July 11, 2026
വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചത്. ആകെ 36 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 21 പേരെ രക്ഷപെടുത്തി. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാല് ജീവനക്കാരും അപകടത്തിൽ പെട്ടവരിൽ ഉൾപ്പെടുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി വിയറ്റ്നാമിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും എംബസിയുടെയും നേതൃത്വത്തിൽ അടിയന്തര ഹെൽപ്പ് ലൈൻ (കൺട്രോൾ റൂം) നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറൽ ഓഫീസ്: +84 36 281 7930 +84 91 552 37 14 +84 33 452 0414 ഹനോയിയിലെ കൺട്രോൾ റൂം:+84 91 308 9165






