
കന്‍സാസ്: ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ 12 മത്സരങ്ങളില്‍ രണ്ടോ അതിലധികമോ ഗോളുകളടിക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി അര്‍ജന്റീന. യുറുഗ്വേയുടെ റെക്കോഡാണ് (11) അര്‍ജന്റീന മറികടന്നത്. പ്രഥമ ലോക ചാമ്പ്യനായ യുറുഗ്വേ 1930-1954 കാലഘട്ടത്തിലായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോ, പോളണ്ട്, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്,ക്ര?യേഷ്യ, ഫ്രാന്‍സ് ടീമുകള്‍ക്കെതിരേയും ഈ ലോകകപ്പില്‍ അള്‍ജീരിയ, ഓസ്‌ട്രിയ, ജോര്‍ദാന്‍, കേപ് വെര്‍ദെ, ഈജിപ്‌ത്, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേയും അര്‍ജന്റീന താരങ്ങള്‍ ഗോളടിച്ചു.
കന്‍സാസ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ അര്‍ജന്റീന ലക്ഷ്യത്തിലെത്തി. മാക് അലിസ്‌റ്ററാണ് ഗോളിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന ഒന്നാം പകുതി സ്വന്തമാക്കി. രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ തിരിച്ചടിച്ചു. എന്‍ഡോയെയാണ് ലക്ഷ്യം കണ്ടത്. സമനില ഗോള്‍ വീണതിനു പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എബോളൊ പരുക്കഭിനയിച്ചതിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. നിശ്‌ചിത സമയത്തില്‍ തുല്യത വീണതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ ഹൂലിയന്‍ അല്‍വാരാസിന്റെ ഗോളിലൂടെ അര്‍ജന്റീന ജയം സ്വന്തമാക്കി. അവസാന നിമിഷം ലൗട്ടേറോ മാര്‍ട്ടിനസിന്റെ ഗോളില്‍ അര്‍ജന്റീന മത്സരം പൂര്‍ണമായും സ്വന്തമാക്കി.





